പെരുമ്പിലാവ്:പ്രകൃതി സംരക്ഷണ സംഘം തൃശ്ശൂര്‍ ജില്ലാ ഘടകത്തിന്റെ പത്താം വാര്‍ഷികവും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരുപാടികളുടെ പ്രവര്‍ത്തനോദ്ഘാടനവും സംഘടിപ്പിച്ചു.
തിരുത്തിക്കാട് ഭാരതമാതാ എല്‍.പി സ്കൂളില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങുകൾ കുന്നംകുളം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്ട്രേറ്റര്‍ അനീഷ് ഉലഹന്നാന് അധ്യക്ഷനായ ചടങ്ങില്‍ ജീവനം 2021 ലഘുലേഖ പ്രകാശനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് മുഹമ്മദ് ഷാഫി നിര്‍വഹിച്ചു.
ജില്ലാ സെക്രട്ടറിയും സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായ എന്‍. ഷാജി തോമസ് സപ്ലിമെന്റ് പ്രകാശനം നടത്തി. ജില്ലാ കമ്മറ്റി അംഗം പി.കെ. അബുബക്കര്‍ പദ്ധതി വിശദികരിച്ചു. മുന്‍ കുന്നംകുളം നഗരസഭ ചെയര്മാന് പി.ജി. ജയപ്രകാശ് മെമ്പര്‍ഷിപ്പ് വിതരണം നടത്തിയ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് മിഷാ സെബാസ്റ്റ്യന്‍, പ്രധാനാധ്യാപിക ടി.ജി. ജയമോള്‍, ജില്ലാ വൈസ് പ്രസിഡന്റ് സജി മാത്യു തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.