കുവൈത്തില്‍ വിദേശികളുടെ പ്രവേശന വിലക്ക് മാര്‍ച്ച് 20 വരെ തുടരും

കുവൈത്തില്‍ വിദേശികളുടെ പ്രവേശന വിലക്ക് മാര്‍ച്ച് 20 വരെ തുടരും

കുവൈത്തില്‍ വിദേശികളുടെ പ്രവേശന വിലക്ക് മാര്‍ച്ച് 20 വരെ തുടരും. വ്യോമ,കര,നാവിക കാവടങ്ങള്‍ വഴിയുള്ള പ്രവേശന വിലക്ക് മാര്‍ച്ച് 20 വരെ തുടരുന്നതിന് ക്യാബിനറ്റ് യോഗത്തില്‍ തീരുമാനിച്ചു.എന്നാല്‍ സ്വദേശികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സ്വദേശികളുടെ വീട്ടുജോലിക്കാര്‍ക്കും കുവൈത്തിലേക്ക് മടങ്ങി വരാവുന്നതാണ്.

അതോടൊപ്പം കുവൈത്തില്‍ റെസ്റ്റാറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി റദ്ദാക്കുന്നു. ഫെബ്രുവരി 24 ബുധനാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തിലാവുക. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.

Leave A Reply
error: Content is protected !!