ദുബായിൽ ടാക്സികളിൽ സ്മാർട്ട് പരസ്യബോർഡുകൾ സ്ഥാപിക്കുന്നു

ദുബായിൽ ടാക്സികളിൽ സ്മാർട്ട് പരസ്യബോർഡുകൾ സ്ഥാപിക്കുന്നു

ദുബായിൽ ടാക്സികളിൽ സ്മാർട്ട് പരസ്യബോർഡുകൾ സ്ഥാപിക്കുന്നു.11,000 ദുബായ് ടാക്സികളിലാണ് ആർ.ടി.എ. സ്മാർട്ട് ടോപ്പ് പരസ്യബോർഡുകൾ സ്ഥാപിക്കാനൊരുങ്ങുന്നത്. പ്രാരംഭഘട്ടത്തിൽ നൂറോളം ടാക്സികളിൽ സംവിധാനം വന്നുകഴിഞ്ഞു.

സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വരുമാന സ്രോതസ്സുകൾ വൈവിധ്യവത്‌കരിക്കുന്നതിലൂടെ ടാക്സി മേഖലയെ പിന്തുണയ്ക്കുന്നതിനായാണ് പുതിയ നീക്കമെന്ന് ആർ.ടി.എ. പൊതുഗതാഗത ഏജൻസി ട്രാൻസ്പോർട്ടേഷൻ സിസ്റ്റം ഡയറക്ടർ ഖാലിദ് അൽ അവാദി പറഞ്ഞു. നൂതന സാങ്കേതിക വിദ്യയിലൂടെയാണ് സ്മാർട്ട് ബിൽബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

 

Leave A Reply
error: Content is protected !!