ചാലിശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം:നിർമ്മാണ ഉദ്ഘാടനം നടത്തി

ചാലിശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം:നിർമ്മാണ ഉദ്ഘാടനം നടത്തി

ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം കെട്ടിടം നിർമ്മാണ ഉദ്ഘാടനം MLA വി.ടി.ബലറാം നിർവഹിച്ചു.വികസന കാര്യങ്ങളിൽ രാഷ്ട്രീയ ലക്ഷ്യം വെച്ച് തടസ്സങ്ങൾ സൃഷ്ടിക്കരുതെന്നും ,വിദ്യഭ്യാസ വികസനത്തിൽ എല്ലാവരും ഒരുമയോടെ പ്രവർത്തിക്കണമെന്നും എ.എൽ.എ പറഞ്ഞു.MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി ഇരുപത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം നടത്തുന്നത്.

കെട്ടിടത്തിൽ അഞ്ചു ക്ലാസ്സ് മുറികൾ , സ്കൂൾ പൂമുഖം , മതിൽ നവീകരണം , പൂന്തോട്ടം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പത്താം ക്ലാസ്സ് പരീക്ഷക്ക് ശേഷം നിർമ്മാണം ആരംഭിക്കും

.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.സന്ധ്യ അദ്ധ്യക്ഷനായി.തൃത്താല എ ഇ ഒ പി.വി.സിദ്ധിഖ് , വൈസ് പ്രസിഡൻ്റ് സാഹിറ കാദർ , വാർഡ് മെമ്പർ നിഷ അജിത് കുമാർ , ഹുസൈൻ പുളിഞ്ഞാലിൽ , പ്രിൻസിപ്പാൾ ഗീതാ ജോസഫ് , സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി.കെ.സുനിൽകുമാർ ,അക്ബർ ഫൈസൽ , പിടിഎ വൈസ്.പ്രസിഡൻറ് ബാബു നാസർ , പി ടി എ അംഗം റസാക്ക് പുളിയഞ്ഞാലിൽ എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!