ബഹ്റൈനില്‍ കോവിഡ് ബാധിച്ച് നാലു പേര്‍ മരിച്ചു

ബഹ്റൈനില്‍ കോവിഡ് ബാധിച്ച് നാലു പേര്‍ മരിച്ചു

ബഹ്റൈനില്‍ കോവിഡ് 19 രോഗബാധ മൂലം ചൊവ്വാഴ്ച നാലു പേര്‍ മരിച്ചു. 67 ഉം 72 ഉം 74 ഉം വയസ്സുള്ള മൂന്നു സ്വദേശികളും 71 വയസ്സുള്ള പ്രവാസിയുമാണ് മരണമടഞ്ഞതെന്നു ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്തു 433 ആയി.

നിലവില്‍ 7270 പേര്‍ ചികിത്സയിലുണ്ട്. 66 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 1,10,827 പേര്‍ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.

Leave A Reply
error: Content is protected !!