കൈക്കൂലി പാനൂർ കൺട്രോൾ റൂം എസ്ഐ പിടിയിൽ.

കൈക്കൂലി പാനൂർ കൺട്രോൾ റൂം എസ്ഐ പിടിയിൽ.

കൈക്കൂലി കേസിൽ പാനൂർ കൺട്രോൾ റൂം എസ്.ഐ സനിൽകുമാർ ബാലക്കണ്ടിയെ കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ പിടികൂടി. എസ്.ഐയുടെ ബാഗിൽ നിന്ന് 7640 രൂപയും, ജനറൽ ഇൻഷൂറൻസിൻ്റെയും, വാഹന ഇൻഷൂറൻസിൻ്റെയും 50 ഓളം രേഖകളും പിടിച്ചെടുത്തു.

എസ്.ഐ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. കൺട്രോൾ റൂമിൻ്റെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന എസ്.ഐയെ കൈവേലിക്കലിൽ വച്ച് വിജിലൻസ് സംഘം തടഞ്ഞു നിർത്തുകയായിരുന്നു. വാഹനത്തിൽ കയറി പരിശോധനയിൽ ജീപ്പിനകത്ത് ഒരു പാക്കറ്റ് മിഠായി കാണപ്പെട്ടു.

ഇത് എവിടെ നിന്നു ലഭിച്ചുവെന്നതിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. തുടർന്ന് എസ്.ഐയെ കൺട്രോൾ റൂമിലെത്തിച്ച് രാവിലെ 6 മണി വരെ പരിശോധന നടത്തി….

Leave A Reply
error: Content is protected !!