മഴവില്ലിന് കണ്ണൂർ ജില്ലയിൽ തുടക്കം.

മഴവില്ലിന് കണ്ണൂർ ജില്ലയിൽ തുടക്കം.

സംസ്ഥാന സര്‍ക്കാര്‍ കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ- ഡിസ്‌ക്) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നൂതന പഠന പദ്ധതിയായ മഴവില്ലിന്റെ ജില്ലാതല ഉദ്ഘാടനം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നടന്നു.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പുതു തലമുറയില്‍ അന്വേഷണാത്മകതയും വിമര്‍ശനാത്മകതയും സാമൂഹ്യ ഉത്തരവാദിത്വവും വളര്‍ത്താനുതകുന്ന പദ്ധതിയാണ് മഴവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, എ സി മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. സംയോജിത ശാസ്ത്രപഠനം എന്ന ആശയത്തെ മുന്‍നിര്‍ത്തി പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെയും വിശകലനത്തിലൂടെയും കുട്ടികളിലെ ശാസ്ത്രബോധം വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയാണ് മഴവില്ല് പദ്ധതി ആരംഭിച്ചത്….

Leave A Reply
error: Content is protected !!