നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധം

നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധം

ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അണ്ടത്തോട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ധർണ നടത്തി.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ.

തിരുവത്ര യൂണിറ്റും എടക്കഴിയൂർ യൂണിറ്റും സംയുക്തമായി നടത്തിയ ധർണ ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ മഞ്ഞളി ഉദ്ഘാടനം ചെയ്തു.

Leave A Reply
error: Content is protected !!