ചേർത്തല : മൾട്ടി ലെവൽ മാർക്കറ്റിങ്ങ് എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ടെലിവിഷൻ ചലഞ്ചിൻ്റെ ഭാഗമായി 25 ടെലിവിഷനുകൾ നൽകി.
മന്ത്രി പി. തിലോത്തമന് റീജിനൽ മാനേജർ എം.എസ്.ചലപതി ടി.വികൾ കൈമാറി.
സംസ്ഥാന പ്രസിഡൻ്റ് ശശിധരൻ കല്ലിങ്കൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഇ.സി.സതീശൻ, സംസ്ഥാന ഓർഗനൈയ്സിങ്ങ് സെക്രട്ടറി വി.ശ്രീനിവാസൻ,ജില്ലാ പ്രസിഡൻ്റ് വി.കെ. സാബു, ജോയിൻ്റ് സെക്രട്ടറി പ്രവീൺ കുമാർ, ടി.പി.അർജുൻ രാജ് എന്നിവർ സംസാരിച്ചു.