സൗദിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച വരെ മഴയും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തലസ്ഥാനമായ റിയാദ്, കിഴക്കൻ പ്രവിശ്യ, ആസിർ, അൽ ബഹ, ജസാൻ, നജ്റാൻ എന്നിവിടങ്ങളിൽ ആണ് ഇടിമിന്നലിനു സാധ്യത ഉള്ളത്.
മക്ക, കാസിം, ഹെയ്ൽ എന്നീ പ്രദേശങ്ങളിൽ മഴയും കാറ്റും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മദീന, വടക്കൻ അതിർത്തികൾ, ജാവ്, തബൂക്ക് എന്നിവിടങ്ങളിൽ മിതമായ മഴയും ശക്തമായ കാറ്റും അനുഭവപ്പെടും.ചില പ്രദേശങ്ങളിൽ കനത്ത മഴ അനുഭവപ്പെടുമെന്നും അത് പേമാരിയും വെള്ളപ്പൊക്കവും ഉണ്ടാക്കുമെന്നും അറിയിപ്പിൽ പറയുന്നു.