എറണാകുളം: കോൺഗ്രസിൽ കൊച്ചി സീറ്റിനായുള്ള തർക്കം രൂക്ഷമാകുന്നു. കൊച്ചിയിലെ സീറ്റിനായി കോൺഗ്രസിൽ ഒരു ഡസനോളം ആളുകൾ ആണ് ഇപ്പോൾ ഉള്ളത്.കൊച്ചി യുഡിഎഫിന് അനുകൂല ഘടകങ്ങളുള്ള മണ്ഡലമാണ്. അതിനാൽ തന്നെ സീറ്റിനായുള്ള പിടിവലി വലിയ രീതിയിൽ ഉണ്ട്.
മുൻ കൊച്ചി മേയർ ടോണി ചമ്മണി, കോർപ്പറേഷൻ മുൻ കൗൺസിലർ ഷൈനി മാത്യു, ഡിസിസി സെക്രട്ടറി സ്വപ്ന പട്രോണിക്സ് എന്നിവരുടെ പേരുകൾക്കാണ് പാർട്ടിയിൽ മുൻഗണന. കഴിഞ്ഞ തവണ സിപിഎമ്മിലെ കെ.ജെ മാക്സിഅട്ടിമറി ജയമാണ് കൊച്ചിയിൽ നേടിയത്. അതിനാൽ ഏറെ നാൾ കൈവശംവച്ച സീറ്റ് ഇത്തവണ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഇത്തവണ കോൺഗ്രസ്.
കഴിഞ്ഞ തവണ ഡൊമിനിക് പ്രസന്റേഷൻ ആയിരുന്നു ഇവിടെ നിന്ന് മത്സരിച്ചത്. അതേസമയം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം വേണമെന്ന് നിലപാടിൽ ആണ് കോൺഗ്രസാ. അതിനാൽ ഓരോ ജില്ലയിലും ഒരു വനിതയ്ക്കെങ്കിലും സീറ്റ് നൽകാൻ കോൺഗ്രസ്സിൽ ധാരണയായിട്ടുണ്ട്.
ഇത് കണക്കിലെടുക്കുമ്പോൾ കൊച്ചിയോ തൃപ്പൂണിത്തുറയോ വനിത സ്ഥാനാർത്ഥികളെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.