10,000 കോടിയുടെ പാക്കേജ് ഇടിക്കിക്കായി മുഖ്യമന്ത്രി നാളെ പ്രഖ്യാപിക്കും

10,000 കോടിയുടെ പാക്കേജ് ഇടിക്കിക്കായി മുഖ്യമന്ത്രി നാളെ പ്രഖ്യാപിക്കും

ഇടുക്കി: പതിനായിരം കോടി രൂപയുടെ പാക്കേജ് ഇടുക്കി ജില്ലക്കായി  പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ.മുഖ്യമന്ത്രി അടുത്ത ദിവസം കട്ടപ്പനയിൽ എത്തി പുതിയ പാക്കേജ് പ്രഖ്യാപിക്കും. എന്നാൽ ഇതിനെത്തൊരെ രൂക്ഷവിമർശനവുമായി യുഡിഎഫ് രംഗത്തെത്തി.

പ്രഖ്യാപനം വെറും നാടകമാണെന്നും, തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ഉള്ള പ്രഖ്യാപനമാണെന്നും യുഡിഎഫ് ആരോപിച്ചു.  2019 ലെ ബജറ്റിന് ശേഷം  പ്രളയത്തിൽ തകർന്ന ഇടുക്കിക്ക്  5,000 കോടി രൂപയുടെ പാക്കേജ് ആണ് സർക്കാർ നൽകുമെന്ന് അറിയിച്ചത്. എന്നാൽ ഇതുവരെ ഒന്നും നടപ്പായിട്ടില്ല. പിന്നീട് 2020 ലെ ബജറ്റിൽ ആയിരം കോടിയുടെ പ്രായോഗിക പാക്കേജ് പ്രഖ്യാപിച്ചു. എന്നാൽ ഇതും കോവിഡ് മഹാമാരിയിൽ മുങ്ങുകയും ചെയ്തു. രണ്ട് തവണ പ്രഖ്യാപനങ്ങൾ മാത്രം നടന്നതോടെ സർക്കാരിനെതിരെ രൂക്ഷവിമർശനം ആണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് നാളെ കട്ടപ്പനയിൽ 10,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. നാളെ ഇടുക്കിയിൽ വഞ്ചനാദിനം ആചരിക്കുമെന്നും യുഡിഎഫ് അറിയിച്ചു

 

 

 

 

Leave A Reply
error: Content is protected !!