ഉത്തർപ്രദേശിൽ യുവമോർച്ച പ്രവർത്തകരെ വാഹനമിടിച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ യുവമോർച്ച പ്രവർത്തകരെ വാഹനമിടിച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ യുവമോർച്ച പ്രവർത്തകരെ വാഹനമിടിച്ച് കൊലപ്പെടുത്തി.കൈതിത്തോല സ്വദേശികളായ ബിശ്വാ, അഭിഷേക് അശ്വതി എന്നിവരാണ് കൊലപ്പെട്ടത്. പർസേഹ്ര ഗ്രാമത്തിലായിരുന്നു സംഭവം.

പാർട്ടി ഓഫീസിലെ ജോലികൾക്ക് ശേഷം ഇരു ചക്രവാഹനത്തിൽ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിൽ ഇവരുടെ വാഹനത്തെ പിന്തുടർന്നെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. നിലത്ത് വീണ ഇരുവരുടെയും ശരീരത്തിലൂടെ ട്രക്ക് കയറ്റി ഇറക്കി.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply
error: Content is protected !!