പെ​ട്രോ​ളി​ലും ഡീ​സ​ലി​ലും എ​ഥ​നോ​ൾ ക​ല​ർ​ത്തി​ ഓ​യി​ൽ ക​ന്പ​നി​ക​ളു​ടെ കൊ​ള്ള

പെ​ട്രോ​ളി​ലും ഡീ​സ​ലി​ലും എ​ഥ​നോ​ൾ ക​ല​ർ​ത്തി​ ഓ​യി​ൽ ക​ന്പ​നി​ക​ളു​ടെ കൊ​ള്ള

ക​ൽ​പ്പ​റ്റ: പെ​ട്രോ​ളി​ലും ഡീ​സ​ലി​ലും എ​ഥ​നോ​ൾ ക​ല​ർ​ത്തി​ലും ഓ​യി​ൽ ക​ന്പ​നി​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു. 10 ശ​ത​മാ​നം എ​ഥ​നോ​ൾ ചേ​ർ​ത്ത പെ​ട്രോ​ളും ഡീ​സ​ലു​മാ​ണ് ഓ​യി​ൽ ക​ന്പ​നി​ക​ൾ ബ​ങ്കു​ക​ളി​ൽ വി​ത​ര​ണ​ത്തി​നു എ​ത്തി​ക്കു​ന്ന​ത്.
പ്ര​ചാ​ര​ണം ന​ട​ത്താ​തെ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ലാ​ണ് ഓ​യി​ൽ ക​ന്പ​നി​ക​ൾ എ​ഥ​നോ​ൾ ബ്ലെ​ൻ​ഡ​ഡ് പെ​ട്രോ​ൾ/​ഡീ​സ​ൽ വി​ൽ​പ​ന ആ​രം​ഭി​ച്ച​ത്. ബ​ങ്കു​ക​ളി​ൽ​നി​ന്നു വാ​ങ്ങു​ന്ന ഒ​രു ലി​റ്റ​ർ പെ​ട്രോ​ൾ/​ഡീ​സ​ലി​ൽ 100 മി​ല്ലി ഗ്രാം ​എ​ഥ​നോ​ൾ ആ​ണെ​ന്നു ഉ​പ​ഭോ​ക്താ​ക്ക​ൾ അ​റി​യു​ന്നി​ല്ല. ക്രൂ​ഡ് ഓ​യി​ൽ വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ മ​റ​വി​ൽ പെ​ട്രോ​ൾ/​ഡീ​സ​ൽ വി​ല അ​നു​ദി​നം കൂ​ട്ടു​ന്ന ഓ​യി​ൽ ക​ന്പ​നി​ക​ൾ എ​ഥ​നോ​ൾ ചേ​ർ​ന്ന ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല കു​റ​യ്ക്കാ​നും ത​യാ​റാ​കു​ന്നി​ല്ല.
ക​ല​ർ​ത്തി​യ എ​ഥ​നോ​ളി​നും ഫ​ല​ത്തി​ൽ തു​ല്യ അ​ള​വി​ലു​ള്ള പ​ട്രോ​ൾ/​ഡീ​സ​ൽ വി​ല​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നു ഈ​ടാ​ക്കു​ന്ന​ത്.
പെ​ട്രോ​ളി​നെ​യും ഡീ​സ​ലി​നെ​യും അ​പേ​ക്ഷി​ച്ചു കു​റ​ഞ്ഞ വി​ല​യി​ൽ ല​ഭി​ക്കു​ന്ന​താ​ണ് ഈ​ഥൈ​ൽ ആ​ൽ​ക്ക​ഹോ​ൾ എ​ന്നും അ​റി​യ​പ്പെ​ടു​ന്ന എ​ഥ​നോ​ൾ. ക​രി​ന്പി​ൻ​ച​ണ്ടി​യി​ൽ​നി​ന്നു ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ദ്രാ​വ​കം.നി​ശ്ചി​ത അ​ള​വി​ൽ വെ​ള്ളം ചേ​ർ​ത്താ​ൽ എ​ഥ​നോ​ൾ ചാ​രാ​യ​മാ​കും. മ​ദ്യ​നി​ർ​മാ​ണ​ത്തി​നു പു​റ​മേ തെ​ർ​മോ​മീ​റ്റ​റു​ക​ളി​ലും ഈ​ഥൈ​ൽ ആ​ൽ​ക്ക​ഹോ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് ഓ​യി​ൽ ക​ന്പ​നി​ക​ൾ എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ പെ​ട്രോ​ളും ഡീ​സ​ലും വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

എ​ഥ​നോ​ൾ ചേ​ർ​ത്ത പെ​ട്രോ​ൾ/​ഡീ​സ​ൽ വി​ൽ​പ​ന അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നും ക​രി​ന്പു ക​ർ​ഷ​ക​ർ​ക്കു സാ​ന്പ​ത്തി​ക​നേ​ട്ട​ത്തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ.10 ശ​ത​മാ​നം എ​ഥ​നോ​ൾ ചേ​ർ​ത്ത പെ​ട്രോ​ളും ഡീ​സ​ലു​മാ​ണ് ബ​ങ്കു​ക​ളി​ൽ വി​ത​ര​ണ​ത്തി​നു എ​ത്തി​ക്കു​ന്ന​തെ​ന്നു ഓ​യി​ൽ ക​ന്പ​നി​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്താ​ത്ത​തു അ​നു​ചി​ത​മാ​ണെ​ന്നു പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബു പ​ള്ളി​യാ​ൽ, കെ.​എം. ഇ​ബ്രാ​ഹിം, വി.​എ​സ്. ജ​യാ​ന​ന്ദ​ൻ, അ​ഹ​മ്മ​ദു​കു​ട്ടി ബ്രാ​ൻ, പി.​സി. മൊ​യ്നു​ദ്ദീ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.
എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ പെ​ട്രോ​ളും ഡീ​സ​ലും ഇ​പ്പോ​ഴു​ള്ള​തി​നേ​ക്കാ​ൾ ലി​റ്റ​റി​നു 10 രൂ​പ വി​ല​ക്കു​റ​വി​ൽ പെ​ട്രോ​ളി​യം ക​ന്പ​നി​ക​ൾ​ക്കു വി​ൽ​ക്കാ​വു​ന്ന​താ​ണെ​ന്നു അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Leave A Reply
error: Content is protected !!