തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ ഉത്സവം നടക്കുന്നത്. ഉത്സവത്തിന് മുന്നോടിയായുള്ള ആനയോട്ടം ഇന്ന് നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആനയോട്ടം ആരംഭിക്കും.
പരിമിതമായ ആളുകൾക്ക് മാത്രമേ ആനയോട്ടം കാണാൻ അനുവാദം ഒള്ളു. ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഗുരുവായൂര്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ചടങ്ങുകളില്‍ മാറ്റം വരാത്ത രീതിയില്‍ ആണ് നടക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മുഖേന 5000 പേര്‍ക്ക് ഉത്സവ ദിവസങ്ങളില്‍ ദര്‍ശനം നടത്താം.