തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രധാനമന്ത്രിയുടെ സന്ദർശനം നാളെ

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രധാനമന്ത്രിയുടെ സന്ദർശനം നാളെ

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രധാനമന്ത്രിയുടെ സന്ദർശനം നാളെ.വിവിധ വികസന പദ്ധതികളുടെ നിർമ്മാണോദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. കേന്ദ്രാ വിഷ്‌കൃത പദ്ധതികളുടെ പൂർത്തീകരണവും തുടക്കമിടലുമായി ദക്ഷിണേന്ത്യയിൽ ഈ മാസം തന്നെ പ്രധാനമന്ത്രി നിരവധി യാത്ര നടത്തിയതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എത്തുന്നത്.

പുതുച്ചേരിയിൽ നിരവധി പദ്ധതികളുടെ നിർമ്മാണോദ്ഘാടനത്തിന് പ്രധാനമന്ത്രി തുടക്കമിടും. തമിഴ്‌നാട്ടിൽ 12400 കോടി ചിലവ് വരുന്ന വിവിധ പദ്ധതികൾക്കാണ് തുടക്കമിടുന്നത്. കോയമ്പത്തൂരിൽ ആയിരം മേഗാവാട്ടും അഞ്ഞൂറ് മെഗാവാട്ടും ശേഷിയുള്ള ലിഗ്നൈറ്റ് ആധാരമാക്കിയ വൈദ്യുത പദ്ധതികളാണ് ആരംഭിക്കുന്നത്.

Leave A Reply
error: Content is protected !!