ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ഭക്ഷ്യകിറ്റുകൾ തയ്യാറായി..

ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ഭക്ഷ്യകിറ്റുകൾ തയ്യാറായി..

ഗുരുവായൂർ: നാളെ 24-2-2021 ന് ഉത്സവത്തിന് കൊടിയേറുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ കൊറോണ നിയന്ത്രണങ്ങൾ മൂലം ഭഗവൽ പ്രസാദമായി എല്ലായ്പോഴും നൽകിവരുന്ന കഞ്ഞിയും പുഴുക്കും നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ തദ്ദേശീയരടക്കമുള്ള ഭക്തർക്ക് വിതരണം ചെയ്യാനുള്ള പതിനായിരം ഭക്ഷ്യകിറ്റുകൾ ഇന്ന് പുലർച്ചെ വിതരണകേന്ദ്രമായ കൗസ്തുഭം കോമ്പൗണ്ടിൽ എത്തി.

അഞ്ചു കിലോ അരി ,ഒരു കിലോ മുതിര ,അര കിലോ വെളിച്ചെണ്ണ ,അര കിലോ ശർക്കര ഒരു പാക്കറ്റ് പപ്പടം ,ഒരു പാക്കറ്റ് ഉപ്പ് ,ഒരു നാളികേരം എന്നിവ അടങ്ങുന്ന കിറ്റ് ആണ് ഭക്തർക്ക് ഒറ്റ തവണയായി നൽകുന്നത് .

അവകാശികൾക്ക് നൽകിയ മുൻകൂർ കൂപ്പൺ പ്രകാരം, കൂപ്പണിൽ രേഖപ്പെടുത്തിയ തിയ്യതികളിൽ കൗസ്തുഭം കോമ്പൗണ്ടിലെ “നാരായണീയം ” ഹാളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യും.

Leave A Reply
error: Content is protected !!