ജെഎസ്ഒവൈഎയുടെ വാര്‍ഷിക പൊതുയോഗം ആരംഭിച്ചു.

ജെഎസ്ഒവൈഎയുടെ വാര്‍ഷിക പൊതുയോഗം ആരംഭിച്ചു.

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസന ജെഎസ്ഒവൈഎയുടെ വാര്‍ഷിക പൊതുയോഗം ഭദ്രാസന ആസ്ഥാനമായ ഗലീലിയന്‍ സെന്ററില്‍ ആരംഭിച്ചു. ഭദ്രാസനാധിപന്‍ മോര്‍ ക്ലിമ്മീസ് കുര്യാക്കോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം നിര്‍വഹിച്ചു.

ജെഎസ്ഒവൈഎ വൈസ് പ്രസിഡന്റ് ഫാ. ജോണ്‍ വൈന്നിലയത്തില്‍ സ്വാഗതമാശംസിച്ച യോഗത്തില്‍ ജോയിന്റ് സെക്രട്ടറി ബേസില്‍ ഷാജി പ്രവര്‍ത്തന റിപ്പോര്‍ട്ടും സെക്രട്ടറി മോബി കുര്യാക്കോസ് വര്‍ഷത്തെ കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് 2021- 2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

സെക്രട്ടറിയായി അനുമോന്‍ സി തമ്പി പെങ്ങാമുക്ക്, അത്മായ വൈസ് പ്രസിഡന്റായി എല്‍ദോസ് എം മത്തായി വെള്ളിക്കുള്ളങ്ങര, അഖില മലങ്കര പ്രതിനിധികളായി ജിതിന്‍ ജോയ് കട്ടിളപ്പൂവ്വം, അഞ്ജു പി കെ എളനാട്, ട്രഷററായി റിജോ റോയ് മാന്ദാമംഗലം ഓഡിറ്ററായി ബേസില്‍ ഷാജി കട്ടിളപ്പൂവ്വം എന്നിവരെ തിരഞ്ഞെടുത്തു.

വരണാധികാരി ഫാ. രാജു മര്‍ക്കോസ്, അഖില മലങ്കര സെക്രട്ടറി സിനോള്‍ വി ഷാജു, അഖില മലങ്കര പ്രതിനിധി സിറില്‍ ജോര്‍ജ്ജ്, ഭദ്രാസന സെക്രട്ടറി ഫാ. ജെയ്‌സണ്‍ ജോണ്‍, ഫാ. യല്‍ദോ എം ജോയ്, ഫാ. ജോമോന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നുള്ള പ്രതിനിധികളും വൈദീകരും പൊതുയോഗത്തില്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!