തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുജിരയെ സി.ബി.ഐ ചോദ്യം ചെയ്തു. കൽക്കരി മാഫിയ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് സ്ഥിരമായി കൈക്കൂലി നൽകിയെന്ന ആരോപണത്തിലാണ് ചോദ്യംചെയ്യൽ. നിലവിൽ ഒളിവിൽ കഴിയുന്ന പാർട്ടിയുടെ യുവനേതാവ് വിനയ് മിശ്രയിലൂടെയാണ് പണം കൈമാറിയതെന്നാണ് ആരോപണം. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം സി.ബി.ഐ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്.
അനധികൃതമായി കൽക്കരി ഖനനം ചെയ്തതിനും കൽക്കരി കടത്തിയതിനും നവംബറിലാണ് സിബിഐ കേസെടുത്തത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.