തൃശൂർ: ആധുനിക സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ലഭ്യമാകുമ്പോള്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യമാക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. തളിക്കുളം വില്ലേജ് ഓഫീസിനായി നിര്‍മ്മിച്ച ഇരു നില കെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിക നിയോജക മണ്ഡലത്തിലെയും ചാവക്കാട് താലൂക്കിലെയും ആദ്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസാണ് തളിക്കുളം വില്ലേജ് ഓഫീസ്. 44 ലക്ഷം രൂപ ചിലവഴിച്ചാണ് 1598.33 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
നേരത്തെ വില്ലേജ് ഓഫീസ് സ്ഥിതിചെയ്തിരുന്ന ദേശീയ പാതയ്ക്കരികിലെ ഏഴ് സെന്റ് സ്ഥലത്താണ് കൂടുതല്‍ സൗകര്യപ്രദമായ ഇരു നിലക്കെട്ടിടം നിര്‍മ്മിച്ചത്. ഇതിനായി അന്നത്തെ കെട്ടിടം പൊളിച്ചു മാറ്റിയിരുന്നു.2018 – 19 ല്‍ 40 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വൈ ഫൈ സംവിധാനം ഒരുക്കിയിട്ടുണ്ട്. അംഗപരിമിതര്‍ക്ക് ഓഫീസില്‍ പ്രവേശിക്കാന്‍ റാമ്പ് സൗകര്യവുമുണ്ട്.
ഗീതാ ഗോപി എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ഡി സാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടര്‍ പി എ പ്രദീപ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത, ചാവക്കാട് തഹസില്‍ദാര്‍ വിവി രാധാകൃഷ്ണന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി എ പ്രശാന്ത്, തളിക്കുളം വില്ലേജ് ഓഫീസര്‍ ഇ ഡി ഗിരീഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.