ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്ന സ്രായില്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു.

ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്ന സ്രായില്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു.

റീബില്‍ഡ് കേരള ഇനീഷിയേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ സ്രായില്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി. കാട്ടകാമ്പാല്‍ വൈ.എം.സി.എ ഹാളില്‍ നടന്ന പരുപാടി മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്. രേഷ്മ അധ്യക്ഷനായി. 75 ലക്ഷം രൂപ ചിലവഴിച്ചാണ് ആധുനിക രീതിയില്‍ റോഡ് നവീകരിക്കുന്നത്.

റോഡ് നവീകരിക്കുന്നതോടെ തൃശ്ശൂര്‍ ജില്ലയില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് സുഖമമാകും. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്ല്യംസ് മുഖ്യാതിഥിയായി.

വാര്‍ഡ് അംഗം ഷീജ സുഗതന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. യദുകൃഷ്ണ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സദാനന്ദന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. മണികണ്ഠന്‍, എന്‍.കെ. ഹരിദാസന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ മിന്റോ റെനി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബബിത ഷാജന്‍, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.പി. സിബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!