ക​ർ​ഷ​ക സ​മ​രം 90 ദി​വ​സം പി​ന്നി​ട്ടു

ക​ർ​ഷ​ക സ​മ​രം 90 ദി​വ​സം പി​ന്നി​ട്ടു

ഡ​ൽ​ഹി അ​തി​ർ​ത്തി ഉ​പ​രോ​ധ ക​ർ​ഷ​ക സ​മ​രം 90 ദി​വ​സം പി​ന്നി​ട്ടു. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തി​നാ​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ്​ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. മൂ​ന്നാം​ഘ​ട്ട സ​മ​ര​പ​രി​പാ​ടി ഫെ​ബ്രു​വ​രി 28ന്​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ സ​മ​ര​സ​മി​തി അ​റി​യി​ച്ചു. ഇ​തി​നാ​യി സ​മ​ര​കേ​ന്ദ്ര​മാ​യ സിം​ഘു അ​തി​ർ​ത്തി​യി​ൽ യോ​ഗം ചേ​രും.

ബു​ധ​നാ​ഴ്ച താ​ലൂ​ക്ക്- ജി​ല്ല ആ​സ്​​ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് രാ​ഷ്​​ട്ര​പ​തി​ക്ക് നി​വേ​ദ​നം ന​ൽ​കും. ഫെ​ബ്രു​വ​രി 26ന് ​യു​വ​കി​സാ​ൻ ദി​വ​സ് ആ​ച​രി​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യി സ​മ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ച്ചു​മ​ത​ല യു​വാ​ക്ക​ൾ​ക്ക് ന​ൽ​കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വാ​ക്ക​ൾ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ലെ സ​മ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തും. ഗു​രു ര​വി​ദാ​സ് ജ​യ​ന്തി​യും ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദിന്റെ ര​ക്ത​സാ​ക്ഷി ദി​ന​വു​മാ​യ 27ന് ​ക​ർ​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഐ​ക്യ​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര​സ​മി​തി അ​റി​യി​ച്ചി​രു​ന്നു.

Leave A Reply
error: Content is protected !!