നല്ല വീട്,നല്ല നഗരം ജനകീയ ശുചീകരണം 27 ന്

നല്ല വീട്,നല്ല നഗരം ജനകീയ ശുചീകരണം 27 ന്

കുന്നംകുളം: നഗരസഭ നടപ്പിലാക്കി വരുന്ന ശുചിത്വ മാലിന്യ സംസ്കരണ പരിപാടിയുടെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ 27 ന് ശനിയാഴ്ച്ച രാവിലെ 7 മണി മുതൽ ടൗൺ കേന്ദ്രീകരിച്ച് ശുചീകരണം നടത്തും. നഗരസഭാ കോൺഫറൻസ് ഹാളിൽ വച്ച് ചെയർ പേർസൺ സീതരവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഘാടക സമിതി യോഗത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തുവാൻ തീരുമാനിച്ചു.

വാണിജ്യ- വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്ത് കൂടിക്കിടക്കുന്ന പാസ്റ്റിക്, പേപ്പർ മുതലായ അജൈവ മാലിന്യങ്ങളാണ്
ടൗണിൽ അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിന് കാരണമാകുന്നത്. നഗരത്തിൽ ബഹുജന ശുചീകരണം നടത്തുക വഴി തീപിടുത്തം തടയുവാനും കഴിയും. ഇതിന്റെ ഭാഗമായി
ടൗണിലെ കച്ചവട സ്ഥാപനങ്ങളുടെ പരിസരങ്ങളിലും റോഡിടവഴികളിലും നിലവിൽ കൂടിക്കിടക്കുന്ന അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ് പ്രധാന ദൗത്യം.

ഈ പരിപാടിയിലേക്ക് ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, വിദ്യാർത്ഥികൾ, കച്ചവടക്കാർ, ഡ്രൈവർമാർ, യുവജന സംഘടനകൾ, ക്ലബുകൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, തുടങ്ങി നാനാതുറകളിലുള്ളവരുടെ സേവനം ഉറപ്പു വരുത്താൻ തീരുമാനിച്ചു.
നഗരസഭയുടെ നല്ല വീട് നല്ല നഗരം പദ്ധതി വിജയിപ്പിയ്ക്കുന്നതിനായി പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് ചെയർ പേർസൺ സീതരവീന്ദ്രൻ അറിയിച്ചു.

യോഗത്തിൽ വൈസ് ചെയർ പേർസൺ സൗമ്യ അനിലൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ മാരായ സോമശേഖരൻ, സജിനി പ്രേമൻ, പ്രിയ സജീഷ്, സെക്രട്ടറി റ്റി.കെ.സുജിത്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ, കൗൺസിലർമാർ, സി ഡി.എസ് ചെയർ പേർസൺമാർ, ഹോട്ടൽ & റസ്റ്റോറന്റ് റോട്ടറി ക്ലബ്ബ് ഭാരവാഹികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!