സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അനുകൂലതീരുമാനമെടുത്തേക്കും

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അനുകൂലതീരുമാനമെടുത്തേക്കും

തിരുവനന്തപുരം: ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ‍സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിൽ അനുകൂലതീരുമാനമെടുക്കാൻ സാധ്യത. ആഭ്യന്തര സെക്രട്ടറി പുതിയ തസ്തികകൾ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ നിയമനത്തിനായി വേഗം കണ്ടെത്താനും പുനർവിന്യാസം വഴി 235 തസ്തികകൾ കണ്ടെത്താനുള്ള ശുപാർശ ഇന്നലെ സർക്കാറിന് നൽകിയിരുന്നു..

അതേസമയം ഉദ്യോഗാർത്ഥികൾ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു. സർക്കാർ നൽകിയ ഉറപ്പുകൾ ഉത്തരവായി ഇറങ്ങാത്തതിനാൽ ആണ് നിരാഹാര സമരം ആരംഭിച്ചത്.ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സമരം ചെയ്യുന്ന ദേശീയ ഗെയിംസ് ജേതാക്കളുടെ ജോലിയിലും തീരുമാനം ഉണ്ടായേക്കും. എന്നാൽ സിപിഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ രണ്ട് തീരുമാനങ്ങളും രേഖാമൂലം വന്നാൽ ഇരുവിഭാഗവും സമരം നിർത്തും

Leave A Reply
error: Content is protected !!