കോട്ടയം: ശബരി റെയിൽപദ്ധതിയുടെ 50 ശതമാനം തുക സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽപ്പെടുത്തി മുടക്കാനുള്ള നീക്കത്തിനു തിരിച്ചടി.
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റെയിൽവേയിൽ ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിഹിതം കൂടി ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്ന രീതിയില്ലെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റെയിൽവേയിൽ ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിഹിതം കൂടി ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്ന രീതിയില്ലെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.
25 വർഷം മുൻപ് അനുമതി ലഭിച്ച അങ്കമാലി-അഴുത 116 കിലോമീറ്റർ ശബരി റെയിൽവേ സ്ഥലം ഏറ്റെടുക്കലും അലൈൻമെന്റുമായി ബന്ധപ്പെട്ട തടസത്തെത്തുടർന്നാണു മുടങ്ങിപ്പോയത്. നിലവിൽ 2815.62 കോടി രൂപയാണ് അടങ്കൽ തുക. ഇതിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കും എന്നായിരുന്നു പ്രഖ്യാപനം
റെയിൽവേ പദ്ധതി ആവിഷ്കരിച്ചാൽ അവസാന അലൈൻമെന്റിലും നിർമാണ സാങ്കേതിക രീതിയിലും മാറ്റം വരുത്തേണ്ടിവരാം.
ഇത്തരത്തിൽ അടങ്കൽ തുകയിൽ വ്യത്യാസം വരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ തടസമാകും. 25 വർഷമായിട്ടും സ്ഥലം ഏറ്റെടുത്തു നൽകുന്നതിൽ സംസ്ഥാന സർക്കാരിന് നടപടി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ഇത്തരത്തിൽ അടങ്കൽ തുകയിൽ വ്യത്യാസം വരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ തടസമാകും. 25 വർഷമായിട്ടും സ്ഥലം ഏറ്റെടുത്തു നൽകുന്നതിൽ സംസ്ഥാന സർക്കാരിന് നടപടി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.