തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ വാക്സിനും അനുമതി നൽകി റഷ്യ. സ്പുട്നിക്-വി, എപിവാക് കൊറോണ എന്നിവക്ക് ശേഷം ‘കൊവിവാക്’ എന്ന വാക്സിനാണ് റഷ്യൻ സർക്കാർ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്.
ചുമക്കോവ് സെൻറർ വികസിപ്പിച്ചെടുത്ത കൊവിവാക്കിന് മറ്റ് രണ്ട് വാക്സിനുകളെ പോലെ തന്നെ കാര്യമായ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് മുമ്പായാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിൽ തദ്ദേശീയമായി വികസിപ്പിച്ച മൂന്ന് വാക്സിനുകളുള്ള ഏകരാജ്യം റഷ്യയാണെന്ന് പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ അവകാശപ്പെട്ടു.