ഓ​സ്ട്രേ​ലി​യ​യിൽ വാര്‍ത്തകള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി ​ഫേസ്​ബുക്ക്

ഓ​സ്ട്രേ​ലി​യ​യിൽ വാര്‍ത്തകള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി ​ഫേസ്​ബുക്ക്

ഓസ്‌ട്രേലിയന്‍ സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചക്കു പിന്നാലെ വാര്‍ത്തകള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി ​ഫേസ്​ബുക്ക്​. തങ്ങളുടെ പ്രധാന ആശങ്കകള്‍ പരിഹരിക്കുന്ന നിരവധി മാറ്റങ്ങളും ഉറപ്പുകളും സര്‍ക്കാര്‍ അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ടെന്നും അതിന്റെ ഫലമായി വരും ദിവസങ്ങളില്‍ ഓസ്ട്രേലിയക്കാര്‍ക്കായി ഫേസ്ബുക്കില്‍ വാര്‍ത്തകള്‍ പുനഃസ്ഥാപിക്കുന്നതിന്​ നടപടിയെടുക്കുമെന്നും ​ ഫേസ്ബുക്ക് വ്യക്തമാക്കി.

വാ​ർ​ത്ത​ക​ൾ​ക്കു മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പ്ര​തി​ഫ​ലം ന​ൽ​ക​ണ​മെ​ന്ന നി​യ​മം സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ​തോ​ടെ വാ​ർ​ത്ത​ക​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​തു ഫേ​സ്ബു​ക്ക് നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു സ​ർ​ക്കാ​രി​ന്‍റെ അ​റി​യി​പ്പു​ക​ളും കോ​വി​ഡ് മു​ന്ന​റി​യി​പ്പു​ക​ളും വ​രെ ഫേ​സ്ബു​ക്കി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി.സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അടിസ്ഥാനപരമായി ന്യൂസ് പബ്ലിഷര്‍മാരും തങ്ങളും തമ്മിലുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നായിരുന്നു ഓസ്​ട്രേലിയയിലെ ഫേസ്ബുക്​ പ്രതിനിധികളുടെ വാദം.

Leave A Reply
error: Content is protected !!