മലയാള ചിത്രം ‘ആർക്കറിയാം’ : പുതിയ പോസ്റ്റർ പുറത്തിറങ്ങി

മലയാള ചിത്രം ‘ആർക്കറിയാം’ : പുതിയ പോസ്റ്റർ പുറത്തിറങ്ങി

സാനു ജോൺ വർഗീസ്‌ സംവിധാനം ചെയ്ത ആർക്കറിയാം മാർച്ച് 12–ന് തിയറ്ററുകളിൽ എത്തും . ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പാർവതി തിരുവോത്തും, ബിജു മേനോനും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ആദ്യ ടീസറും ഫസ്റ്റ് ലുക്കും ശ്രദ്ധ നേടിയിരുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവുമാണ്.

മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം നൽകി അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്. നേഹ നായരുടെയും, യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.

 

Leave A Reply
error: Content is protected !!