രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു.പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വർധിപ്പിച്ചത്.ഇതോടെ കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 91.48 രൂപയും ഡീസലിന് 86.11 രൂപയുമായി. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 93 രൂപയും ഡീസൽ വില 87.60 രൂപയുമാണ്.
ഈ മാസം പെട്രോളിന് 4.50 രൂപയും ഡീസലിന് 4.92 രൂപയുമാണ് കൂട്ടിയത്. ഇന്ധനവില വർധനവിനെതിരേ രാജ്യം മുഴുവൻ പ്രതിഷേധം ശക്തമാകുകയാണ്.