കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ര​ണ്ടാം ഘ​ട്ടം; ആ​സ്ട്ര​സെ​ന​ക വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗി​ക്കാ​നൊ​രു​ങ്ങി ശ്രീ​ല​ങ്ക

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ര​ണ്ടാം ഘ​ട്ടം; ആ​സ്ട്ര​സെ​ന​ക വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗി​ക്കാ​നൊ​രു​ങ്ങി ശ്രീ​ല​ങ്ക

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ആ​സ്ട്ര​സെ​ന​ക വാ​ക്‌​സി​ന്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​നൊ​രു​ങ്ങി ശ്രീ​ല​ങ്ക. ചൈ​നീ​സ്, റ​ഷ്യ​ന്‍ വാ​ക്‌​സി​നു​ക​ള്‍ ഒ​ഴി​വാ​ക്കി സീ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ആ​സ്ട്ര​സെ​ന​ക വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്താ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് പ​റ​ഞ്ഞു.

1.35 കോടി ഓക്‌സ്ഫഡ്‌ ആസ്ട്രസെനക വാക്‌സിനുകള്‍ക്ക് ശ്രീലങ്ക ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഇന്ത്യ സമ്മാനിച്ച അഞ്ച് ലക്ഷം ഡോസുകള്‍ക്ക് പുറമെയാണിത്. ചൈനീസ് വാക്‌സിനുകളുടെ മൂന്നാംഘട്ട പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്.

Leave A Reply
error: Content is protected !!