സർക്കാർ നാടാകെ ലോകനിലവാരത്തിലുള്ള കളിക്കളങ്ങൾ ഒരുക്കിയെന്ന് മന്ത്രി ഇ പി ജയരാജൻ

സർക്കാർ നാടാകെ ലോകനിലവാരത്തിലുള്ള കളിക്കളങ്ങൾ ഒരുക്കിയെന്ന് മന്ത്രി ഇ പി ജയരാജൻ

അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രമുന്നേറ്റമാണ് എൽഡിഎഫ് സർക്കാരിന് കീഴിൽ കായിക രംഗത്ത് ഉണ്ടായതെന്നും നാടാകെ ലോകനിലവാരത്തിലുള്ള കളിക്കളങ്ങൾ ഒരുക്കിയെന്നും നീലേശ്വരത്ത് സജ്ജമാക്കിയ കളിക്കളം ഇന്നലെ നാടിന് സമർപ്പിച്ചുകൊണ്ട് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. ഇതോടെ 17 കളിക്കളങ്ങളാണ് തുറന്ന് നൽകിയത്.

ഫുട്ബോൾ, നീന്തൽ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, ബാഡ്മിന്റൺ, അത്ലറ്റിക്സ് തുടങ്ങി സർവമേഖലകൾക്കും പ്രാധാന്യം നൽകി തയ്യാറാക്കിയ സ്റ്റേഡിയങ്ങൾ ഭാവിയിൽ കേരളത്തിന്റെ കായിക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ചെറുപ്പത്തിൽ തന്നെ കഴിവുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതികളും അതിന് സഹായകരമാകുന്ന സൗകര്യങ്ങളും ലോകത്തിന്റെ നെറുകയിലെത്താൻ ഭാവിതാരങ്ങളെ സഹായിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

Leave A Reply
error: Content is protected !!