വീട്ടമ്മയെ കുത്തിവീഴ്ത്തിയ കാട്ടുപന്നിയെ വനംവകുപ്പ് അധികൃതർ വേദി വെച്ച് കൊന്നു

വീട്ടമ്മയെ കുത്തിവീഴ്ത്തിയ കാട്ടുപന്നിയെ വനംവകുപ്പ് അധികൃതർ വേദി വെച്ച് കൊന്നു

പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വീ​ട്ട​മ്മ​യെ കു​ത്തി​വീ​ഴ്​​ത്തി​യ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വെ​ച്ചു​കൊ​ന്നു. പ​ന്ത​ളം തെ​ക്കേ​ക്ക​ര പാ​റ​ക്ക​ര അ​ഞ്ചു​ഭ​വ​നി​ൽ ഭ​ഗ​വ​തി​യെ (60) കു​ത്തി​വീ​ഴ്​​ത്തി​യ ശേ​ഷം സ​മീ​പ​ത്തെ പ​റ​മ്പി​ൽ അ​ഭ​യം തേ​ടി​യ പ​ന്നി​യെ തി​ങ്ക​ളാ​ഴ്ച ​ൈവ​കീ​ട്ട്​ മൂ​ന്നി​ന്​ കോ​ന്നി​യി​ൽ​നി​ന്ന്​ എ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗാ​സ്ഥ​രാ​ണ്​ വെ​ടി​വെ​ച്ച്​ കൊ​ന്ന​ത്.

കോ​ന്നി ഡി.​എ​ഫ്.​ഒ ശ്യാം ​മോ​ഹ​ൻ​ലാ​ലി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം റേ​ഞ്ച് ഓ​ഫി​സ​ർ സ​ലി​ൻ ജോ​സ്, സെ​ക്​​ഷ​ൻ ഓ​ഫി​സ​ർ ഡി. ​വി​നോ​ദ്, ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ വി. ​വി​നോ​ദ്, സൂ​ര്യ ഡി.​പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​ന്നി​യെ വെ​ടി​വെ​ച്ച​ത്.

ഉ​ച്ച​ക്ക്​ 12ന് ​ഭ​ഗ​വ​തി​യെ ആ​ക്ര​മി​ച്ച വി​വ​രം പ​ഞ്ചാ​യ​ത്ത് അം​ഗം സി.​എ​സ്. ശ്രീ​ക​ല​യാ​ണ്​ വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ച​ത്. പ​രി​ക്കേ​റ്റ ഭ​ഗ​വ​തി​യെ അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത്​ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​ക​ണ്ണാ​ടി വ​യ​ലി​ലെ കൃ​ഷി​യി​ട​ത്തി​ൽ പാ​ട​ത്ത് ജോ​ലി​ക്ക്​ പോ​കു​മ്പോ​ൾ പ​ന്ത​ളം തെ​ക്കേ​ക്ക​ര പാ​റ​ക്ക​ര​യി​ൽ ഉ​ഷാ സ​ദ​ന​ത്തി​ൽ ഭാ​സ്ക​ര​ന് (85) കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഭാ​സ്ക​ര​നെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Leave A Reply
error: Content is protected !!