മാധ്യമങ്ങൾ സർക്കാർ ചെയ്യുന്ന വികസന പ്രവർത്തനങ്ങളുടെ പത്ത് ശതമാനം പോലും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് മന്ത്രി എ കെ ബാലൻ
തിരുവനന്തപുരം: മാധ്യമങ്ങൾ സർക്കാർ ചെയ്യുന്ന വികസന പ്രവർത്തനങ്ങളുടെ പത്ത് ശതമാനം പോലും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് മന്ത്രി എ കെ ബാലൻ. വിമോചനസമര കാലത്തെ മാനസിക അവസ്ഥയിലേക്ക് മാധ്യമങ്ങൾ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്ത സർക്കാറിനെ ഒന്നും ചെയ്യാത്ത സർക്കാറായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമര്ശനവുമായിട്ടാണ് മന്ത്രി എ.കെ.ബാലൻ രംഗത്തെത്തിയിരിക്കുന്നത്. നടി പി.കെ.റോസിക്കായി സ്മാരകം പണിതിട്ട് അതൊന്നും മാധ്യമങ്ങൾ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയിലെ ആദ്യ നായിക നടി ആണ് പി.കെ റോസി. ജസ്റ്റിസ് ഹേമ കമ്മീഷന്റെ ശുപാർകളെ ആസ്പദമാക്കിയുള്ള ചലചിത്ര മേഖലയിൽ സമഗ്രമായ നിയമ നിർമ്മാണം കൊണ്ടു വരാൻ സര്ക്കാര് ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.