ഒമാനില്‍ 297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒമാനില്‍ 297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒമാനില്‍ 297 പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 139,989 ആയി ഉയര്‍ന്നു. രണ്ട് കൊവിഡ് രോഗികള്‍ കൂടി മരണപ്പെട്ടതോടെ കോവിഡ് ബാധിച്ച് മരിച്ചവര്‍ 1557 ആയി. 295 പേരാണ് കോവിഡ് മുക്തി നേടിയത്.

രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 131,143 ആയി.24 മണിക്കൂറിനിടെ 35 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 182 കോവിഡ് രോഗികള്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 64 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Leave A Reply
error: Content is protected !!