മ​യ​ക്കു മ​രു​ന്ന് കേ​സ്; ബം​ഗാ​ളി​ൽ ഒരു ബി​ജെ​പി നേ​താ​വ് കൂടി പി​ടി​യി​ല്‍

മ​യ​ക്കു മ​രു​ന്ന് കേ​സ്; ബം​ഗാ​ളി​ൽ ഒരു ബി​ജെ​പി നേ​താ​വ് കൂടി പി​ടി​യി​ല്‍

​മയ​ക്കു മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗാ​ളി​ൽ ഒരു ബി​ജെ​പി നേ​താ​വ് കൂടി പി​ടി​യി​ല്‍. രാ​കേ​ഷ് സിം​ഗ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബി​ജെ​പി യു​വ​ജ​ന സം​ഘ​ട​ന നേ​താ​വ് പ​മീ​ല ഗോ​സ്വാ​മി​യു​ടെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത നേ​താ​വും പോ​ലീ​സി​ന്‍റെ വ​ല​യി​ല്‍​പ്പെ​ട്ട​ത്.

100 ഗ്രാം ​കൊ​ക്കൈ​യ്‌​നു​മാ​യാ​ണ് പ​മീ​ല ഗോ​സ്വാ​മി​യെ ക​ഴി​ഞ്ഞ​യാ​ഴ്ച കോ​ല്‍​ക്ക​ത്ത പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ രാ​കേ​ഷ് സിം​ഗി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് പ​മീ​ല വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് വി​ജ​യ​വ​ര്‍​ഗി​യ​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ് രാ​കേ​ഷ് സിം​ഗ്.

Leave A Reply
error: Content is protected !!