മലയാള ചിത്രം ‘തിരികെ’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

മലയാള ചിത്രം ‘തിരികെ’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ജോര്‍ജ് കോര, സാം സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തിരികെ’. ചിത്രത്തിന് വലിയ ഒരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയില്‍ ജനിതക വൈകല്യം ബാധിച്ച ഒരാള്‍ നായകനാവുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ഇരുപത്തിയൊന്നുകാരന്‍ ഗോപികൃഷ്ണന്‍ ആണ് സിനിമയില്‍ നായകനായി എത്തുന്നത്.

സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോര്‍ജ് കോര തന്നെയാണ്. നിവിന്‍ പൊളി ചിത്രം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിന്റെ സഹഎഴുത്തുകാരില്‍ ഒരാളായിരുന്നു ജോര്‍ജ് കോര. കൂടാതെ പ്രേമം എന്ന സിനിമയില്‍ മേരിയുടെ കാമുകനായി എത്തിയതും ജോര്‍ജ് കോര ആയിരുന്നു. ചെറുപ്പത്തില്‍ പരസ്പരം വേര്‍പിരിഞ്ഞു പോയ രണ്ട് സഹോദരങ്ങളുടെ കഥയാണ് ‘തിരികെ’ പറയുന്നത്. മൂത്ത സഹോദരനായി ഗോപാലകൃഷ്ണനും ജോര്‍ജ് കോര ഇളയ സഹോദരനായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം  റിലീസ് ചെയ്തു.

Leave A Reply
error: Content is protected !!