പാറ പൊട്ടിക്കുന്നതിനിടെ കല്ല് തെറിച്ച് വീണ് വീട് തകർന്നു

പാറ പൊട്ടിക്കുന്നതിനിടെ കല്ല് തെറിച്ച് വീണ് വീട് തകർന്നു

മൂ​വാ​റ്റു​പു​ഴ: സ്വ​കാ​ര്യ പ​റ​മ്പി​ലെ പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ക​ല്ല് തെ​റി​ച്ചു​വീ​ണ് മൂ​ന്ന്​ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട്. പെ​രി​ങ്ങ​ഴ വ​ള്ളി​ക്ക​ട​യി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6.30 ഓ​ടെ​യാ​ണ് സം​ഭ​വം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്ന്​ മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ പാ​റ പൊ​ട്ടി​ക്കു​േ​മ്പാ​ഴാ​ണ് ക​ല്ല് തെ​റി​ച്ച്​ വീ​ടു​ക​ളു​ടെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്ന​ത്.

കാ​വു​ങ്ക​ൽ ത​ങ്ക​മ്മ​യു​ടെ വീ​ടി​ന്​ ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. തെ​റി​ച്ചു​വീ​ണ ക​ല്ല് വീ​ടി​െൻറ ഭി​ത്തി ത​ക​ർ​ത്ത് കി​ട​പ്പു​മു​റി​യി​ൽ അ​ട​ക്കം വീ​ണു. ഈ ​സ​മ​യം ഇ​വി​ടെ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന മ​ക്ക​ൾ പു​റ​ത്തി​റ​ങ്ങി​യ​തു​കൊ​ണ്ട് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ക​ല്ലു​ക​ൾ പ​തി​ച്ച് വ​ള്ളി​ക്ക​ട റോ​ഡ് ത​ക​ർ​ന്നു. പാ​ലാ​ക്കാ​ര​ൻ തോ​മ​സ് എ​ബ്ര​ഹാ​മി​െൻറ വീ​ടി​െൻറ മ​തി​ലും ത​ക​ർ​ന്നു. സ്ഫോ​ട​ന​ശ​ബ്​​ദം ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​െ​ര വ​രെ കേ​ട്ടു. പ്ര​ദേ​ശ​ത്താ​കെ വ​ൻ കു​ലു​ക്ക​മ​നു​ഭ​വ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!