ദി പ്രീസ്റ്റിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ദി പ്രീസ്റ്റിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന മമ്മൂട്ടി-മഞ്ജു ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിൽ വലിയ താരനിരയാണ് ഉള്ളത്. നിഖില വിമലും സാനിയ ഇയ്യപ്പനും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ കൈതി , രാക്ഷസൻ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.

ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി.എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിന്‍റെ കഥയ്ക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ സംക്രാന്തി, മധുപാൽ, ടോണി, സിന്ധു വർമ്മ, അമേയ (കരിക്ക്) തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രം മാർച്ച് നാലിന് പ്രദർശനത്തിന് എത്തും.

Leave A Reply
error: Content is protected !!