രോഗങ്ങളെക്കുറിച്ച് പഠിക്കാൻ സീബ്രാ ഫിഷ് റിസർച് ഫെസിലിറ്റി

രോഗങ്ങളെക്കുറിച്ച് പഠിക്കാൻ സീബ്രാ ഫിഷ് റിസർച് ഫെസിലിറ്റി

തിരുവനന്തപുരം ∙ രോഗങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സീബ്രാ ഫിഷ് റിസർച് ഫെസിലിറ്റി ആരംഭിച്ചു. സർക്കാർ മേഖലയിൽ തന്നെ ചുരുക്കം സ്ഥാപനങ്ങളിൽ മാത്രമാണ് ഈ പരീക്ഷണം. 27 കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച മൾട്ടി ഡിസിപ്ലിനറി റിസർച് ലാബിൽ ആണ് സീബ്രാ ഫിഷ് റിസർച് ഫെസിലിറ്റി വിഭാഗത്തിന്റെ പ്രവർത്തനം.

അസുഖങ്ങളുടെ കാരണം, മരുന്നുകളുടെ പ്രവർത്തനം, പാർശ്വഫലങ്ങൾ എന്നിവ അനാട്ടമി വിഭാഗം പരീക്ഷിക്കുന്നത് എലികളിലും മുയലുകളിലുമാണ്.
എലികളിലും മുയലുകളിലുമുള്ള പരീക്ഷണങ്ങളെക്കാൾ ഏറെ സൗകര്യപ്രദമാണിത്.
ഈ പരീക്ഷണം പൂർത്തിയാക്കാൻ ആറുമാസമെങ്കിലും വേണ്ടിവരും. സീബ്രാ ഫിഷ് ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ആഴ്ചകൾ മതിയാകും.

സീബ്രാ ഫിഷ് വളർത്തുന്നതിന് ഓട്ടമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സീബ്രാ ഫിഷ് ഹൗസിങ് സിസ്റ്റവും മൈക്രോ ഇൻജക്ടറും സ്ഥാപിച്ചു. ജനിതക രോഗങ്ങൾ ഉൾപ്പെടെയുള്ള പരീക്ഷണങ്ങൾ ഈ ലാബിലൂടെ നടത്താൻ കഴിയും. പതോളജി വിഭാഗം മേധാവി ഡോ ജി.കൃഷ്ണയാണ് മൾട്ടി റിസർച് യൂണിറ്റിന്റെ നോഡൽ ഓഫിസർ. റിസർച് ശാസ്ത്രജ്ഞന്മാരായ ഡോ പി.എസ് ശ്രീജിത്, ഡോ എം.അനൂപ്, ലബോറട്ടറി ടെക്നീഷ്യൻമാരായ വി.ജി.ലക്ഷ്മി, വി.എൽ മഞ്ജുഷ എന്നിവരടങ്ങുന്ന സംഘമാണ് ലാബിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.

Leave A Reply
error: Content is protected !!