കോ​വി​ഡ് ; ഔ​റം​ഗ​ബാ​ദി​ൽ മാ​ർ​ച്ച് എ​ട്ട് വ​രെ രാ​ത്രി​കാ​ല ക​ർ​ഫ്യു പ്രഖ്യാപിച്ചു

കോ​വി​ഡ് ; ഔ​റം​ഗ​ബാ​ദി​ൽ മാ​ർ​ച്ച് എ​ട്ട് വ​രെ രാ​ത്രി​കാ​ല ക​ർ​ഫ്യു പ്രഖ്യാപിച്ചു

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഔ​റം​ഗാ​ബാ​ദി​ലും രാ​ത്രി​കാ​ല ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്തി മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍. മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഷൈ​ലേ​ഷ് നാ​വ​ല്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.മാ​ര്‍​ച്ച് എ​ട്ട് വ​രെ രാ​ത്രി 11 മു​ത​ല്‍ പു​ല​ര്‍​ച്ചെ ആ​റ് വ​രെ​യാ​ണ് ക​ര്‍​ഫ്യു ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​ശ്യ സ​ര്‍​വീ​സു​ക​ളെ ക​ര്‍​ഫ്യു​വി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

അതേസമയം രോഗബാധിതരുടെ എണ്ണം പോലെ തന്നെ മരണപ്പെടുന്നവരുടെ എണ്ണത്തിലും മഹാരാഷ്ട്ര മുന്നിലാണ്. ഇന്നലത്തെ കണക്കിൽ നൂറിൽ 44 പേരും മഹാരാഷ്ട്രയിലാണ് മരണപ്പെട്ടത്. ഇതുവരെ ഇന്ത്യയിലെ 1,44,329 പേർ മരണപ്പെട്ടപ്പോൾ അതിലെ 53,113 പേരും മഹാരാഷ്ട്രക്കാരാണ്.

 

Leave A Reply
error: Content is protected !!