ബജറ്റ് അവതരണത്തിന് വൈസ് പ്രസിഡന്റിന്റെ വരവ് സൈക്കിളിൽ

ബജറ്റ് അവതരണത്തിന് വൈസ് പ്രസിഡന്റിന്റെ വരവ് സൈക്കിളിൽ

നെടുംകുന്നം ∙ വൈസ് പ്രസിഡന്റ് ബജറ്റ് അവതരിപ്പിക്കാൻ എത്തിയത് സൈക്കിളിൽ. പെട്രോൾ വില വർധനവില പ്രതിഷേധിച്ചാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി.വി.സോമൻ സൈക്കിൾ ചവിട്ടി പഞ്ചായത്തിൽ എത്തിയത്.

രാവിലെ നെടുംകുന്നം ചേലക്കൊമ്പിലെ വീട്ടിൽ നിന്നും 3.5 കിലോ മീറ്റർ സൈക്കിൾ ചവിട്ടിയാണ് രവി എത്തിയത്.

പെട്രോൾ വില കുറയ്ക്കാനാവശ്യമായ നടപടി കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കണമെന്നും രവി.വി.സോമൻ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!