യുഎഇയിൽ കോവിഡ് ബാധിതരായ 5 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 3005 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 3515 പേർ രോഗമുക്തി നേടിയതായും വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,75,284 കൊവിഡ് പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ യുഎഇയില്‍ 2.96 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,75,535 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഇവരില്‍ 3,66,567 പേരാണ് ഇതിനോടകം രോഗമുക്തരായത്.