കൊവിഡ് വ്യാപനം; കുവൈത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കൊവിഡ് വ്യാപനം; കുവൈത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുവൈത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. അതേസമയം തത്കാലം കർഫ്യൂ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

കുവൈത്തിൽ റസ്റ്റോറൻറുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതി മന്ത്രിസഭായോഗം റദ്ദാക്കി. നാളെ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരും. ഷോപ്പിങ് മാളുകൾക്കുള്ളിലെ റസ്റ്റോറൻറുകൾക്കും കഫെകൾക്കും ഉത്തരവ് ബാധകമാണ്. നിലവിൽ രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ മാത്രമാണ് ഇരുന്ന് കഴിക്കാൻ വിലക്കുണ്ടായിരുന്നത്.

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. കർഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചില്ല. വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ പിന്നീട് ആകാമെന്നു യോഗം വിലയിരുത്തി.

Leave A Reply
error: Content is protected !!