ഖത്തറിനെതിരായ ഉപരോധത്തിന് അറുതി വരുത്തിയ അല്‍ ഉല ഉച്ചകോടിക്ക് ശേഷം ആദ്യമായി യുഎഇ ഖത്തര്‍ ഈജിപ്ത് ഉന്നത പ്രതിനിധികള്‍ യോഗം ചേര്‍ന്നു. കുവൈത്തില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചകളില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നുമുള്ള ഉന്നത ഔദ്യോഗിക പ്രതിനിധികള്‍ പങ്കെടുത്തതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ദു.
അല്‍ ഉലാ സമാധാന കരാറനുസരിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായിരുന്നു യോഗം. യുഎഇ, ഈജിപ്ത് പ്രതിനിധികള്‍ വെവ്വേറെയായിട്ടാണ് ഖത്തര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.സുരക്ഷാ, സുസ്ഥിരത, വികസനം തുടങ്ങി മേഖലകളില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള ക്രിയാത്മക ചര്‍ച്ചകള്‍ യോഗത്തിലുണ്ടായതായാണ് വിവരം.