ഇന്ത്യൻ സിനിമ ചരിത്രത്തിൽ വേറിട്ട ദൃശ്യാനുഭവമായി ‘മഡ്ഡി’ , ടീസർ 26ന്

ഇന്ത്യൻ സിനിമ ചരിത്രത്തിൽ വേറിട്ട ദൃശ്യാനുഭവമായി ‘മഡ്ഡി’ , ടീസർ 26ന്

ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് സിനിമയായ മഡ്ഡിയുടെ ടീസർ ഈ മാസം (ഫെബ്രുവരി) 26ന് പുറത്തിറങ്ങും. നവാഗതനായ ഡോ.പ്രഗഭലാണ് സിനിമയുടെ സംവിധായകൻ. കെ.ജി.എഫിലൂടെ  ശ്രദ്ധേയനായ രവി ബസ്റൂർ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതം നൽകുന്നു എന്നത് ഈ ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. രാക്ഷസൻ സിനിമയിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷ് എഡിറ്റിംങ്ങും, കെ.ജി.രതീഷ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സിനിമകളിൽ അപൂർവ്വമായി മാത്രം കാണുന്ന മഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലറായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു സാഹസിക ആക്ഷൻ ത്രില്ലറാണ് മഡ്‌ഡി. ഇതുവരെ പുറം ലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതി സഹസികവുമായ ലൊക്കേഷനാണ് മറ്റൊരു പ്രത്യേകത. മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിലാണ് മഡ്‌ഡി ദൃശ്യ വിരുന്നൊരുക്കുക.

വിജയ് സേതുപതിയും, ശ്രീ മുരളിയും അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ ഈ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ 3 മില്ല്യൻ വ്യൂസ് നേടി ഇതിനൊടകം തന്നെ ജനഹൃദയം കീഴടക്കി.

പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സോരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരീഷ് പേരടി, ഐ. എം. വിജയൻ, രൺജി പണിക്കർ, സുനിൽ സുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ.

Leave A Reply
error: Content is protected !!