സുഹൈറിന് ഗോൾ തിളക്കം, നോർത്ത് ഈസ്റ്റ് വീണ്ടും നാലാം സ്ഥാനത്ത്.

സുഹൈറിന് ഗോൾ തിളക്കം, നോർത്ത് ഈസ്റ്റ് വീണ്ടും നാലാം സ്ഥാനത്ത്.

ഐ എസ് എല്ലിൽ പ്ലേ ഓഫ് സ്ഥാനം എന്ന സ്വപ്നത്തിലേക്ക് ഇനി നോർത്ത് ഈസ്റ്റിന് ഒരു വിജയം മാത്രം ദൂരം. ഇന്ന് നിർണായക മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വീണ്ടും നാലാം സ്ഥാനത്ത് എത്തി‌. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്. മലയാളി താരം വി പി സുഹൈർ ഇന്ന് ഗോളുമായി തിളങ്ങി.

രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്. മത്സരത്തിന്റെ 47ആം മിനുട്ടിൽ ആണ് വി പി സുഹൈർ നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്‌. സുഹൈറിന്റെ ലീഗിലെ രണ്ടാം ഗോളാണിത്‌. 55ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ലീഡ് രണ്ടായി. 71ആം മിനുട്ടിൽ രാജു ഗെയ്ക്വാദ് ചുവപ്പ് കണ്ടതോടെ ഈസ്റ്റ് ബംഗാൾ പ്രതീക്ഷകൾ അവസാനിച്ചു. 87ആം മിനുട്ടിൽ ഗൗലി ആണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് 30 പോയിന്റായി. മൂന്നാമതുള്ള ഗോവയ്ക്കും 30 പോയിന്റാണ്. 28 പോയിന്റുമായി ഹൈദരബാദ് ആണ് അഞ്ചാം സ്ഥാനത്ത്.

ഇനി ഒരു മത്സരം മാത്രമെ ലീഗിൽ മൂന്ന് ടീമുകൾക്കും ബാക്കിയുള്ളൂ. ഹൈദരബാദും ഗോവയും അവസാന മത്സരത്തിൽ നേർക്കുനേർ വരും എന്നതിനാൽ നോർത്ത് ഈസ്റ്റിന് മുൻതൂക്കം ഉണ്ട്.

Leave A Reply
error: Content is protected !!