യുഎഇയിൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ അടയ്ക്കുന്നു

യുഎഇയിൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ അടയ്ക്കുന്നു

യുഎഇയിൽ സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ അടയ്ക്കുന്നു. സാമ്പത്തിക മന്ത്രാലയത്തിന്റെ കസ്റ്റമർ സർവീസ് സെന്ററുകൾ പൂർണമായും അടച്ചുകൊണ്ടാണു തുടക്കം.

വരുംനാളുകളിൽ മറ്റു സർക്കാർ വകുപ്പുകളുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളും അടയ്ക്കും. രാജ്യത്തിന്റെ ഡിജിറ്റൽവൽക്കരണത്തിനു ആക്കം കൂട്ടുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. മിസിറ്റീരിയൽ ‍ഡവലപ്മെന്റ് കൗൺസിലിന്റെ 50% സർവീസ് സെന്ററുകളും 2 വർഷത്തിനകം ഓൺലൈനാക്കും.വിവിധ സർക്കാർ വകുപ്പുകളുടെ 282 സേവന കേന്ദ്രങ്ങളിൽ 59 ഏപ്രിലിനകം നിർത്തലാക്കും.

Leave A Reply
error: Content is protected !!