കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് പരിശോധനയിൽ ഇളവില്ലെന്ന് കർണാടക സർക്കാർ. 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ ഫലം നിർബന്ധമെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ.സുധാകർ ട്വീറ്റിൽ വ്യക്തമാക്കി. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തും കർണാടകയുടെ ട്വീറ്റിൽ ചേർത്തിട്ടുണ്ട്.
കർണാടകം അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. മുൻകരുതൽ നടപടി മാത്രമാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ളവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാണെന്ന് കർണാടക ആരോഗ്യമന്ത്രി വ്യക്തമാക്കി.