ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്ത് ബിജെപിയുടെ ശക്തി കേന്ദ്രമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.
“പല സീറ്റുകളിലും കോൺഗ്രസിന് കെട്ടിവെച്ച പണം നഷ്ടമായി. ചിലയിടങ്ങളിൽ അവർ മൂന്നാം സ്ഥാനത്തേക്കും നാലാം സ്ഥാനത്തേക്കുമെല്ലാം പിന്തള്ളപ്പെട്ടു. വെറും 44 സീറ്റുകളിൽ ഒതുക്കിയതിലൂടെ ആത്മപരിശോധന നടത്തണമെന്ന സന്ദേശമാണ് ജനങ്ങൾ കോൺഗ്രസിന് നൽകിയിരിക്കുന്നത്. എന്നാൽ 85 ശതമാനത്തിലേറെ സീറ്റുകളും സ്വന്തമാക്കിയ ബിജെപിയുടെ ഭരണവും ആശയങ്ങളും ജനങ്ങൾ സ്വീകരിച്ചെന്നും” അദ്ദേഹം പറഞ്ഞു.