അപൂർവ്വ നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; സീരി എയിൽ കളിക്കുന്ന എല്ലാ ടീമുകൾക്കെതിരെയും ഗോൾ.

അപൂർവ്വ നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; സീരി എയിൽ കളിക്കുന്ന എല്ലാ ടീമുകൾക്കെതിരെയും ഗോൾ.

ഇറ്റാലിയൻ സീരി എയിൽ കളിച്ചു കൊണ്ടിരിക്കുന്ന എല്ലാ ടീമുകൾക്കെതിരെയും ഗോൾ നേടുന്ന താരമായി യുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ ക്രോട്ടോണിനെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെയാണ് സീരി എ യിലെ അപൂർവ്വ നേട്ടങ്ങളിലൊന്ന് റോണോക്ക് സ്വന്തമായത്.

2020-21 സീസൺ സീരി എയിൽ കളിച്ചു കൊണ്ടിരിക്കുന്ന ടീമുകളിൽ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത് നിൽക്കുന്ന ക്രോട്ടോണിനെതിരെ മാത്രമായിരുന്നു റൊണാൾഡോക്ക് നേരത്തെ ഗോളില്ലാതിരുന്നത്.

എന്നാൽ ഇന്നലെ അവർക്കെതിരെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽത്തന്നെ രണ്ട് ഗോളുകൾ നേടി ആ ക്ഷീണം റോണോ തീർത്തു. ഇപ്പോൾ സീരി എയിൽ കളിച്ചു കൊണ്ടിരിക്കുന്ന 19 ടീമുകൾക്കെതിരെയും റോണോ കുറഞ്ഞത് ഒരു ഗോളെങ്കിലും നേടിയിട്ടുണ്ട്.

Leave A Reply
error: Content is protected !!